നീയെന്റെ പാട്ടില്‍ ശ്രീരാഗമായി

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി
താനേ തുളുമ്പും താരാട്ടുപോലെ
സ്നേഹാര്‍ദ്രമാകും തൂമഞ്ഞുപോലെ
നീ വാ എന്‍ ചാരെ
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി

തൊടുമ്പോള്‍ തുടിക്കും പൊന്‍പൂവേ
നീയിന്നെന്‍ സ്വന്തം
വിതുമ്പും മനസ്സില്‍ നീ പൂത്താല്‍
ഈ ജന്മം ധന്യം
ആദ്യമായ് കണ്ട നിന്‍ ആര്‍ദ്രമാം പുഞ്ചിരി
കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി

ഇരുട്ടില്‍ കൊളുത്തും പൊൻ നാളം
നിന്‍ സ്നേഹം മാത്രം
ഉഷസ്സില്‍ തുളുമ്പും ഭൂപാളം
നിന്‍ പുണ്യം മാത്രം
പൂമുളം ചില്ലയില്‍ പൂനിലാപക്ഷിപോല്‍
മൊഴി തേടുന്നു എന്നുള്ളില്‍ മൌനം
(നീയെന്റെ പാട്ടില്‍ ശ്രീരാഗമായി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neeyente pattil sreeragamayi