മകരമാസപൗർണ്ണമിയല്ലേ

മകരമാസപൗർണ്ണമിയല്ലേ ഇന്നെൻ
മന്ദാരങ്ങൾക്കുത്സവമല്ലേ
കാറ്റിനു ലഹരി
എൻ പാട്ടിനു ലഹരി
കാണാത്ത മട്ടിലെന്നെ
കാണുന്ന കണ്ണന്റെ കണ്ണിലും ലഹരി (മകര...)

മലരമ്പുകൾ മനസ്സിലേന്തി വന്നവൻ പ്രേമ
ഗന്ധർവ്വ വീണ മീട്ടി നിന്നവൻ
മായാജാലത്താൽ കന്യകാമനസ്സിലെ
മയൂരസിംഹാസനം വെന്നവൻ ഈ
മന്നവനാലെൻ മണിയറ  ധന്യമായ്
ധന്യമായ് (മകര...)

കതിർവസന്തം പുഞ്ചിരിയായ് ചൂടുവോൻ എന്നും
കാരുണ്യപുഷ്പവൃഷ്ടി ചെയ്യുവോൻ
ഗാനം പോയാലും തപസ്വിനിയാമെന്റെ
ഹൃദയത്തിൽ തേരോട്ടാനവൻ മാത്രം ഈ
കവിയരങ്ങാലെൻ ജീവിതം ധന്യമായ്
ധന്യമായ് (മകര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makaramaasa Pournamiyallr

Additional Info