താരുണ്യ പുഷ്പവനത്തിൽ

താരുണ്യ പുഷ്പവനത്തിൽ
തളിർത്തല്ലോ പാരിജാതം
ആരോടുമോതാതെ
ആരോരും കാണാതെ
ആ നല്ല പൂമൊട്ടു ഞാൻ നുകർന്നു

ആ...താരുണ്യപുഷ്പവനത്തിൽ
തളിർത്തല്ലോ പാരിജാതം
ആരോടുമോതാതെ
ആരോരും കാണാതെ
തേനുണ്ണാൻ പാടി വന്നൊരു പാട്ടുകാരൻ

ശിശിരത്തിൻ മടിയിൽ ഞാൻ
വിറയാർന്നു വീഴുമ്പോഴും
വസന്തം നിൻ സിരതോറും
തുളുമ്പി നിൽക്കും
എരിവെയിൽക്കരവാളെൻ
ഇതളുകൾ തേടു൩ോഴും
കുളിരിളം തെന്നലായ് നീ
തഴുകി നിൽക്കും -തഴുകി നിൽക്കും
(താരുണ്യ...)

രജനി തൻ സ്വപ്നം പോൽ നീ
മിഴി തുറന്നെന്നെ നോക്കും
ഇളംചന്ദ്രരശ്മിയായ് ഞാനലയിളക്കും
പുലരിയിൽ അകലുമ്പോൾ
ഇടനെഞ്ചു പിടയുമ്പോൾ
മധുരിക്കും ഓർമ്മ നീയെന്നധരമോതും
അധരമോതും (താരുണ്യ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
tharunya pushpavanathil

Additional Info