ആതിര നിലാ
ആതിര നിലാ പൊയ്‌കയിൽ നീരാടിപ്പോരും
രാജഹംസമേ കണ്ടുവോ
നീ ...ഇന്ദുപുഷ്പ കേസരങ്ങളിൽ
പ്രേമ പാർവ്വണേന്ദുവിൻ ആദ്യ ചുംബനങ്ങളിൽ
കേളിയാടുമോളവും ആവണിപ്പൊൻ തീരവും നീ കണ്ടുവോ..
(ആതിര നിലാ...)
തൂ..അമൃതൊഴുകും ദലമുകുളം തേടും തുമ്പീ
പൂ..ഞ്ചിറകുകളിൽ പുളകവുമായ് പാടുന്നു
രാഗ സരോവരമിളകുമ്പോൾ
പാദസരങ്ങൾ കിലുങ്ങുമ്പോൾ
ഭാവ സാന്ദ്രമാർന്നൊരാത്മ ഗീതകം നീ കേട്ടുവോ
(ആതിര നിലാ...)
രാക്കിളിയിണകൾ.. കുളിർ പൊഴിയും മഞ്ഞിൽ മുങ്ങി
തേൻ കൂടുകളിൽ.. പ്രണയവുമായ് പാടുന്നു
കാതരയാമിനി കടമിഴിയിൽ
കാദംബരമധു ചൊരിയുമ്പോൾ
രാസലീലയാടും ആത്മഗീതകം നീ കേട്ടുവോ
(ആതിര നിലാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aathira Nilaa