താമരക്കണ്ണുകൾ

താമരക്കണ്ണുകൾ ചിമ്മൂ...ഓമനക്കണ്ണനുറങ്ങൂ  (1)
പൊന്നോണപ്പാട്ടൊന്നു കേട്ടു..കണ്ണാ നീ കണ്ണിന്നു  പൂട്ടൂ 
മലയാളക്കരകാണാൻ നാളെ... വരുമല്ലോ മാവേലി നീളെ 
താമരക്കണ്ണുകൾ ചിമ്മൂ...ഓമനക്കണ്ണനുറങ്ങൂ

പണ്ടൊരു കാലത്തീഭൂമി..ആണ്ടൊരു മന്നൻ മാവേലി (1)
മാവേലി വാണീടും നാളിലീ നാട്ടിലെ  
മാനുഷരൊന്നുപോൽ മേവി (2)
അന്നീ ഭുവനം പാലൊഴുകും  പൂവനമായി 
താമരക്കണ്ണുകൾ ചിമ്മൂ...ഓമനക്കണ്ണനുറങ്ങൂ...

ഭൂമിതൻ സീമകൾ നീങ്ങി...  മാവേലിതൻ പുകഴ് പൊങ്ങീ (1)
ചാലെ സുരപതി പാലാഴിയിൽ വാഴും ശ്രീ മഹാവിഷ്ണുവെ കണ്ടു (1 )
വന്നു വഴിയെ... ഹരി ഉലകിൽ വാമനനായി... 
താമരക്കണ്ണുകൾ ചിമ്മൂ...ഓമനക്കണ്ണനുറങ്ങൂ...

മാബലിതൻ  മുന്നിൽ വന്നു.. മൂന്നടി മണ്ണും ഇരന്നു  (1 )
വിണ്ണോളമായ് വിഷ്ണു രണ്ടടി  കൊണ്ടന്നു  മൂന്നു  ലോകങ്ങൾ   അളന്നു  (1)
മൂന്നാം അടിയിൽ  മാബലിയോ പാതാളത്തിൽ 
(താമരക്കണ്ണുകൾ ചിമ്മൂ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamarakkannukal

Additional Info

Year: 
1993
Lyrics Genre: