വസന്തം വർണ്ണ സുഗന്ധം

വസന്തം വർണ്ണ സുഗന്ധം... (1) 
രുചിര രാഗ വര തരള തന്തിയണി  
വിരഹ വീണകളിൽ  രതിനടനം 
വസന്തം വർണ്ണ സുഗന്ധം...(1)

ആ.....ആ....ആ.....ആ........
പ നി സാ, നി സ ഗാ, സ ഗ മാ, ഗ മ പാ...

ഖരഹരിതാഭം പരിമളപൂരം  
മലരണിരൂപം നയനോത്സവം  
ആ....ആ...ആ......ആ.....
ഖരഹരിതാഭം പരിമളപൂരം  
മലരണിരൂപം നയനോത്സവം  
കുളിരിളം തെന്നൽ  തളിരൊളിത്തൊങ്ങൽ  
പുണരവെ പരിഭവ ദലമർമ്മരം  
(വസന്തം വർണ്ണ സുഗന്ധം..)

ആ.....ആ....ആ.....ആ........
പ നി സാ, നി സ ഗാ, സ ഗ മാ, ഗ മ പാ..

മകര നികുഞ്ജം മകരന്ദമഞ്ചം 
മദന പരാഗ  പരിഭൂഷിതം 
സാ...സാ സ സാ, നി സ നി, ധ നി ധ, മ ധ 
നീ.. നീ നി നി, ധ നി ധ, മ ധ മ ഗ മ,  
ഗ മ ധ, മ ധ നി, ധ നി, ധ നി രീ.. രീ 
സ മ ഗ മ, ഗ രി സ നി, ധ നി ധ നി, ധ മ ഗ
ഗ ഗ ഗ, ധ ധ ധ, മ മ മ, നി നി നി
സ മ ഗ മ, ഗ മ ധ മ, ഗ മ ധ നി സ രി, സ നി സ 
ധ നി സ മ ഗ മ,  ഗ മ ഗ രി സ നി
ധ നി സ രി, രീ രീ രീ , നീ നീ നീ, ധ ധ ധ, മ മ മ, ഗ മ ധ നീ....
മകര നികുഞ്ജം മകരന്ദമഞ്ചം 
മദന പരാഗ  പരിഭൂഷിതം
അഴകെഴും മാമ്പൂവനികളിൽ  നിന്നും 
ഒഴുകിടും  ഇണക്കുയിൽ കളകൂജനം 
(വസന്തം വർണ്ണ സുഗന്ധം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantham Varna Sugandham

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം