ആവണി വന്നൂ
ആവണി വന്നൂ ഓണം പിറന്നു പൂവനങ്ങൾ കുളിരുന്നു
പൂവനങ്ങൾ കുളിരുന്നു...
മണ്ണിതിൻ കനവുകൾ പൊൽക്കതിരണിഞ്ഞു
വിണ്ണിലും സുഗന്ധം പരന്നു
എന്നെയും ശ്രാവണം പുണർന്നു
ആവണി വന്നൂ ഓണം പിറന്നു പൂവനങ്ങൾ കുളിരുന്നു
പൂവനങ്ങൾ കുളിരുന്നു...
മാനസത്താലമേന്തും മാന്ത്രികച്ചെപ്പിൽ നിന്നും
തേനെഴും ഓർമ്മകൾ ചിറകാർന്നിതാ... (2)
പൂക്കുമ്പിളേന്തി നിൽക്കുന്നു നിന്റെ മുന്നിലായ് വന്നു ഞാൻ
ഇനിയും കാണാത്തളിരുണ്ടോ... അണിയാൻ വാടാമലരുണ്ടോ
ആവണി വന്നൂ ഓണം പിറന്നു പൂവനങ്ങൾ കുളിരുന്നു
പൂവനങ്ങൾ കുളിരുന്നു...
അമ്പലമേട്ടിലുള്ള തുമ്പപ്പൂക്കാട്ടിലെല്ലാം
തുമ്പികൾ ഇമ്പമായ് ഉറയുന്നിതാ (2)
പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ ഉൾത്തളം വെമ്പുന്നു
നിറയെ പൂക്കൾ നീ തരില്ലേ
നിറമെൻ മുറ്റം ചൂടുകില്ലേ
(ആവണി വന്നൂ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aavani Vannu