ശ്രാവണമേ

ശ്രാവണമേ ഈ വഴിയെ.. പൂവനി തേടി പോവുകയോ..
കുറുമിഴി മലരേ വിടരു ...സുരഭിലയായ്..
തളിരുലരും താഴ്വരയിൽ...തളിരുലരും താഴ്വരയിൽ 
ശ്രാവണമേ ഈ വഴിയെ.. പൂവനി തേടി പോവുകയോ..

പൊന്നണി തൊങ്ങലിൽ  ഊഞ്ഞാല് കെട്ടി..
ചിങ്ങക്കിളികളെ ആലോലമാട്ടി 
തിരുവോണ പൂങ്കാറ്റേ നീ.. കളിയോടങ്ങളിലേറി  
തുഴഞ്ഞേ പോകുമ്പോൾ ...
പൂവിളി കേട്ടുവോ... പൂപ്പട കണ്ടുവോ (1 )
മലയാള തേൻ തുമ്പി വിരുന്നേകിയോ.. 
(ശ്രാവണമേ....)

അക്കരെ കുന്നിലെ ഉത്രാട രാവിൽ  
മുത്തുകുടക്കീഴിൽ ആറാട്ട് മേളം...
നിറമാല പൊന്മുകിലെ നീ 
തിരിനാളങ്ങളുഴിഞ്ഞു തൊഴുതെ പോകുമ്പോൾ ...
ആലില പന്തലിൽ  നാക്കില പന്തിയിൽ  (1)
മലയാളത്തേന്തുമ്പി വിരുന്നേകിയോ.. 
(ശ്രാവണമേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sraavaname

Additional Info

Year: 
1993
Lyrics Genre: 

അനുബന്ധവർത്തമാനം