പൂജാരി വന്നില്ലെ
പൂജാരി വന്നില്ലേ... പൂക്കളിറുക്കാന്‍ വന്നില്ലേ
വന്നല്ലോ....
പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
വന്നല്ലോ....
(പൂജാരി വന്നില്ലേ...)
പ്രേമത്തിന്‍ കോവിലില് ശംഖു വിളിച്ചതു കേട്ടില്ലേ
കേട്ടല്ലോ...
പ്രേമത്തിന്‍ കോവിലില് ശംഖു വിളിച്ചതു കേട്ടില്ലേ
പള്ളിയുണര്‍ന്നതറിഞ്ഞില്ലേ പൂജകഴിക്കാനാരുണ്ട്
ഞാനുണ്ട്...
ഹൃദയത്തിന്‍ വാടിയില് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
കണ്ടല്ലോ...
ഹൃദയത്തിന്‍ വാടിയില് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ
പൂക്കളിറുക്കാനാരുണ്ട് അര്‍ച്ചന ചെയ്യാനാരുണ്ട്
ഞാനുണ്ട് ...
അഭിഷേകം ചെയ്യിച്ച് മാല്യം ചാര്‍ത്താനാരാണ്
ഞാനാണ്...
അഭിഷേകം ചെയ്യിച്ച് മാല്യം ചാര്‍ത്താനാരാണ്
ആത്മാവിന്‍ ചെറു ദീപത്താല്‍ ആരാധിക്കാനാരാണ്
ഞാനാണ്...
ഉം ഞാനാണ്
പൂജാരി വന്നില്ലേ... പൂക്കളിറുക്കാന്‍ വന്നില്ലേ
വന്നല്ലോ....
പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ
വന്നല്ലോ....