കപ്പലിലേറി കടൽ കടന്ന്

 

കപ്പലിലേറി കടല്‍ കടന്ന്
കച്ചോടത്തിന്നിവിടെവന്ന്
കപ്പം വാങ്ങാന്‍ കനിവിയന്ന
കുപ്പിണിനായക സലാം സലാം
(കപ്പലിലേറി. ..)

മാനം കാക്കാന്‍ മരണത്തേ
മാറിലണയ്ക്കും ശീലത്തേ
മാറ്റിത്തന്നൊരു സായിപ്പേ
മലയാളികളുടെ സലാം സലാം 
മലയാളികളുടെ സലാം സലാം 
(കപ്പലിലേറി. ..)

അടിമയേപ്പോല്‍ വേലചെയ്ത്
കണ്ണടച്ചു കഴിയാനും
കനിവിനായി കണ്ടവന്റെ 
കാലുരണ്ടും കഴുകാനും
(അടിമയേപ്പോല്‍. ..)
ആശവളര്‍ത്തി ഭേഷമകറ്റി (2)
നിശ്ചയമതിനായ് സലാം സലാം
(കപ്പലിലേറി. ..)

സ്വന്തം നാടു വാഴുവാന്‍ 
സ്വര്‍ണ്ണ മകുടം ചൂടുവാന്‍ (2)
നാട്ടുകാരില്ലാരുമില്ലാ (2)
കാട്ടുജാതിയല്ലയോ
ഞങ്ങൾ കാട്ടുജാതിയല്ലയോ

കപ്പലിലേറി കടല്‍ കടന്ന്
കച്ചോടത്തിന്നിവിടെവന്ന്
കപ്പം വാങ്ങാന്‍ കനിവിയന്ന
കുപ്പിണിനായക സലാം സലാം
സലാം സലാം സലാം...

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kappalileri kadal kadannu

Additional Info

അനുബന്ധവർത്തമാനം