വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും

 

വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും
ഭർത്താവ് നിങ്ങൾ മതി
ഒരു മുഴം തുണി വാങ്ങി തന്നാ മതി 
(വിരലൊന്നില്ലെങ്കിലും...)

കല്യാണം കളിയല്ലാ തുണി വാങ്ങാൻ കാശില്ല (2)
പൊല്ലാപ്പെനിക്കു വേണ്ട
ജാനകീ... പുന്നാരമൊന്നും വേണ്ട

ആണായാൽ ഇണ വേണ്ടേ മനുഷ്യനു തുണ വേണ്ടേ (2)
ഒരു കൊച്ചു കച്ച മുണ്ട് തന്നെന്നെ  കൂട്ടിനു  വച്ചാലെന്ത്

പെണ്ണായാൽ നാണം വേണ്ടേ മനുഷ്യനു മാനം വേണ്ടേ
നീയൊന്നു പോയാ മതീ നീയൊന്നു പോയാ മതീ
പൊന്നമ്മിണീ സ്വരം കൊടുത്താ മതി
പൊന്നമ്മിണീ...  സ്വരം കൊടുത്താ മതി

എന്തെല്ലാമായാലും എന്തു പറഞ്ഞാലും (2)
ഭർത്താവ് നിങ്ങൾ മതി
പൊന്നങ്ങുന്നേ പഷ്ണിയാണേലും ശരി
പൊന്നങ്ങുന്നേ...  പഷ്ണിയാണേലും ശരി

പഷ്ണി കിടക്കുമ്പം വയറു വിശക്കുമ്പം
ശൃംഗാരം മാറുമെടീ - നിന്റെ ശൃംഗാരം മാറുമെടീ
നീയെന്റെ ചോര കുടിക്കുമെടീ
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും
ഭർത്താവ് നിങ്ങൾ മതി

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Viralonnillenkilum veeranallenkilum