പുഷ്പാഞ്ജലികൾ

 

പുഷ്പാഞ്ജലികൾ പുഷ്പാഞ്ജലികൾ
പുരുഷസിംഹമേ ജന്മഭൂമിയെ
പള്ളിയുണർത്തിയ ശബ്ദബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം
ഗോപുരവാതിൽ തുറന്നു വയ്ക്കാൻ
നിന്റെ ചരിത്രം വഴികാട്ടിത്തന്നു
(പുഷ്പാഞ്ജലികൾ....)

രക്തധമനികൾ തോറും
പുതിയൊരു ശക്തിധാരയുമായ്‌
രണാങ്കണങ്ങളിൽ ഞങ്ങൾ വിടർത്തിയ
രാജമല്ലിപ്പൂക്കളുമായ്‌
തിരുസന്നിധിയിൽ ഇതാ വരുന്നു
തീർത്ഥാടനത്തിനായ്‌ ഞങ്ങൾ

തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpanjalikal

Additional Info

അനുബന്ധവർത്തമാനം