തങ്കച്ചിലങ്ക കിലുക്കി

 

തങ്കച്ചിലങ്ക കിലുക്കി - മണി
കങ്കണകിങ്ങിണി നാദം മുഴക്കി
നാദം മുഴക്കി (2)

നൃത്തം തുടര്‍ന്നു ഞാന്‍
ചിത്തം പകര്‍ന്നു ഞാന്‍
നീയൊന്നനുഗ്രഹിച്ചില്ല (2)

പുത്തന്‍ മലരണിമെത്തയൊരുക്കിഞാന്‍
നീയതില്‍ വിശ്രമിച്ചില്ല
തങ്കച്ചിലങ്ക കിലുക്കി

ഓടക്കുഴലിന്റെ ഓമന നാദമെന്‍
കാതിലണഞ്ഞിടുമ്പോള്‍ കണ്ണാ
ഓടിവരുന്നു നിന്‍ തിരുസന്നിധി
തേടിവരുന്നൂ കാര്‍വര്‍ണ്ണാ
(ഓടക്കുഴലിന്റെ... )

നിന്നെക്കുറിച്ചുള്ള ചിന്തയല്ലാതെന്റെ
നെഞ്ചിനകത്തൊന്നുമില്ല (2)

നീയൊഴിഞ്ഞുള്ളൊരു ലോകമെനിക്കില്ല
നീലത്താമരക്കണ്ണാ
കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍
കാര്‍മുകില്‍ വര്‍ണ്ണാ
രാമനുണ്ടോ സീതയില്ലെങ്കില്‍

കാത്തിരുന്നു കാത്തിരുന്നു രാത്രിയും
കഴിഞ്ഞുവല്ലോ
കോ൪ത്തുവെച്ച പുഷ്പമാല
അത്രയും കരിഞ്ഞുവല്ലോ
കൃഷ്ണനുണ്ടോ രാധയില്ലെങ്കില്‍
കാര്‍മുകില്‍ വര്‍ണ്ണാ
രാമനുണ്ടോ സീതയില്ലെങ്കില്‍

Veluthambi Dalawa | Thankachilanka Kilukki song