ഉദിക്കുന്ന സൂര്യനെ

ആ...
ഉദിക്കുന്ന സൂര്യനെ ചതിക്കയാല്‍ പിടിച്ചങ്ങ്
കൊതിക്കേണ്ട കരിമുകില്‍ കൊലയാളരേ
ഇന്ന് മദിക്കേണ്ട മദിക്കേണ്ട മറുനാടരേ
നിങ്ങള്‍ മദിക്കേണ്ട മദിക്കേണ്ട മറുനാടരേ

കൊടുമ്മിരുള്‍ കോട്ടകെട്ടി പൊളിക്കുവാന്‍ അണഞ്ഞീടും
പ്രതികാരദാഹവുമായ് തലമുറകള്‍
ഓഹോ ഓഹോഹോഹോ
നാളെ പറത്തിക്കും ഈ നാടിന്‍ കൊടിക്കൂറകള്‍ ...കൊടിക്കൂറകള്‍
ആ...
(ഉദിക്കുന്ന സൂര്യനെ...)

ഒരിക്കലും പൊലിയാത്ത സ്വാതന്ത്ര്യ ജ്യോതിസ്സേ
പൊന്നൊളിയേ... പൊന്നൊളിയേ
മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ
ആ....
മരിച്ചാലും മരിക്കാത്ത മരയ്ക്കാരേ
നാടിന്‍ അരികളെ വിറപ്പിച്ച മരയ്ക്കാരേ
മരയ്ക്കാരേ...

ആ...
പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും
പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍
ആ...
പാടുന്നു പാടുന്നു നിന്റെയാ ഗീതമിന്നും
പടിഞ്ഞാറന്‍ കടലിലെ തിരമാലകള്‍
വിണ്ണില്‍ പറക്കുന്നു ഭാരത കൊടിക്കൂറകള്‍
വിണ്ണില്‍ പറക്കുന്നു ഭാരത കൊടിക്കൂറകള്‍
കൊടിക്കൂറകള്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udikkunna sooryane