നല്ലിടയാ നിന്നെയും കാത്ത്

നല്ലിടയാ... നിന്നെയും കാത്ത്...
ഗലീലിയിൽ നിന്നൂ ഞാൻ...
പൂവുടലിൽ... വാർമുടിയിൽ... 
തൈലം പൂശാൻ വന്നൂ ഞാൻ...
വന്നൂ ഞാൻ...
നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ
നല്ലിടയാ... നിന്നെയും കാത്ത്...
ഗലീലിയിൽ നിന്നൂ ഞാൻ...
ഹാലേലൂയാ... ഹാലേലൂയാ...
ഹാലേലൂയാ... ഹാലേലൂയാ...
ഹാലേലൂയാ... ഹാലേലൂയാ...

പാഴ്ക്കുരിശിൻ ഭാരം പേറി... 
വീണെഴുന്നേൽക്കുമെന്റെവാ...
ആത്മാവാകും പാന പാത്രം...
ചുണ്ടിൽ ചേർക്കാൻ വന്നൂ...
ആ മുൾമുടിയിൽ... മഞ്ഞായ് വീഴാൻ...
കാറ്റായ്... വീശാൻ... വന്നൂ ഞാൻ... 
വന്നു ഞാൻ...

നല്ലിടയാ... നിന്നെയും കാത്ത്...
ഗലീലിയിൽ നിന്നൂ ഞാൻ...

അംബരത്തിൽ വന്നുയിർത്തേൽക്കും...
പൊന്നുഷസ്സെന്നത് പോലേ... 
കാണാം നിന്നൂ രാവിരുട്ടിൽ...
കർത്താവിൻ തിരുരൂപം...
ഈ കണ്ണുനീരിൽ... കാൽ കഴുകാൻ...
തൈലം പൂശാൻ വന്നൂ ഞാൻ... 
വന്നു ഞാൻ...

നല്ലിടയാ... നിന്നെയും കാത്ത്...
ഗലീലിയിൽ നിന്നൂ ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nallidaya

Additional Info

Year: 
2019