അയ്യനയ്യനയ്യൻ

അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 

ഞാനെന്നൊരു ഭാവം അലിയുകയായ് 
നീയെന്ന വിചാരം ഒഴിയുമാത്മസരസ്സിൽ 
സകലതും നീ സകലതും ഞാൻ 
പരമസത്യത്തിൻ പൊരുളതൊന്നറിവൂ 
കാണായുള്ളത് കണ്ടറിയും കണ്ണിനപ്പുറമായീ 
കാണും കണ്ണിനു കാഴ്ചയാകും കാരണപ്പൊരുളായീ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം 

കാളപ്പെരുംപാമ്പിൻ വായിലിരുന്നിട്ടും 
തീനിനപേക്ഷിക്കും പോലെ 
പാന്ഥർ താന്തരായ് പാതവക്കിലെ വാടകപ്പുര വാഴും         
രാവുറക്കത്തിൽ ക്രൂരസർപ്പത്തെ താൻ തലയിണയാക്കി   
നാളെ രാവിലെ നേടിവെക്കേണ്ട നാണയക്കൊതി കൊള്ളും 
താനാം മിഥ്യയെ താലോലിക്കുന്നു തോളിൽ മൃത്യുവുമായി 
തിരിച്ചോരാൾ പോകില്ല തണുപ്പോരാൾ തൂകില്ല 
ചിതയ്ക്ക് നാം ഊണാകവേ 

അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം 

പീഢയൊരാൾക്കും വരുത്താതിരിക്കുവാൻ 
തേടലീ ജീവിതസാരം 
സ്വാമിയെ കാണുകയാരിലും അതാണാത്മദർശനമൂല്യം 
ജാതിഭേദങ്ങൾ മായകൾ നീങ്ങി ജ്ഞാനമാം മല കേറീ 
താഴെയെത്തുമ്പോൾ നാം മറക്കരുതേക ജീവിതഭാവം 
നാനാജീവകുലങ്ങളിതൊറ്റയാം നൂലാൽ ബന്ധിതമാം 
തനിച്ചോരാളാളല്ല തനിക്ക് താൻ പോരില്ല 
പരസ്പരം ഊന്നാകണേ 

അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം 
       
ഞാനെന്നൊരു ഭാവം അലിയുകയായ് 
നീയെന്ന വിചാരം ഒഴിയുമാത്മസരസ്സിൽ 
സകലതും നീ സകലതും ഞാൻ 
പരമസത്യത്തിൻ പൊരുളതൊന്നറിവൂ 
കാണായുള്ളത് കണ്ടറിയും കണ്ണിനപ്പുറമായീ 
കാണും കണ്ണിനു കാഴ്ചയാകും കാരണപ്പൊരുളായീ 
അയ്യനയ്യനയ്യൻ അയ്യനയ്യനയ്യൻ 
മുന്നിലുള്ളതഖിലം ഇന്ദ്രിയാന്ധനടനം

Ayyanayyanayyan - Making Video | Nalppathiyonnu(41) | Laljose | Bijibal | Rafeeq Ahamed | Sharreth