മേലേ മേഘക്കൊമ്പിൽ
മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...
പാലപ്പൂ... വിതറിയ മണമായ്...
ധനുമാസരാവുറങ്ങാതെ...
ചിറകാർന്നു നിന്നേ... പുണരാൻ വരും
ചെറുകാറ്റിലെന്നെ കലരാൻ വിടും...
നിഴലിനോടു കളിപറയും...
നിറനിലാവിൻ കുസൃതി കണ്ടുവോ...
എൻ നാദം കേട്ടുവോ ചങ്ങാതീ...
മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...
ഓളത്തിൽ... മലരുകൾ വിതറീ...
പുലർകാല വെയിലഴകോടേ....
കിളിവാതിലിൽ വന്നെതിരേൽക്കവേ...
ഉണരാതിരിക്കുവാൻ ഇനിയാകുമോ...
ഇരുളിനോട് വിടപറയും...
പുതുപകലിന്നരുണിമാ കണ്ടോ....
എൻ ശ്വാസം കേട്ടുവോ ചങ്ങായീ...
ഓ... മേലേ മേഘക്കൊമ്പിൽ..
മിന്നൽ തൊട്ട്... ചന്നം പിന്നം...
പുതുമഴയുടെ കുടമുടയും കാലം...
ആകെപ്പൂക്കും അരിമുല്ല-
ക്കോടിക്കേറാൻ കൊതിയായി...
പടരുവാനി മധുര കാഞ്ഞിരം...
കണ്ണിൽ കണ്ണിൽ നോക്കാതെ...
തമ്മിൽ തമ്മിൽ മിണ്ടാതെ...
വെറുതെയെന്തിഷ്ടം ചങ്ങാതീ...