അരുതരുത്

അരുതരുതരുതരുതരുതരുത് 
തിരിയരുത് മറയരുത് 
തലയും പുറവും ചൊറിയരുതരുത് 
അരുതുകളരുത്.. അരുത് 

നാല്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു 
മേല്പത്തൂരായ് മാറണമെങ്കിൽ 
തിരിയരുത് കരയരുത് 
അതിരുകളിൽനിന്നൊരുതരി മാറരുത് 
അരുതരുതരുതരുതരുതരുതരുതരുതരുത് 
തിരിയരുത് മറയരുത് 
തലയും പുറവും ചൊറിയരുതരുത് 
അരുതുകളരുത്.. അരുത് 

ചാടിപ്പോയൊരു വാക്കുണ്ടിപ്പോൾ 
ചൂരൽ വടിയായി നില്ക്കുന്നു 
തൊണ്ടതൊടാതെ വിഴുങ്ങണമിതുവരെ 
മിണ്ടിയതെല്ലാം മകനേ 
അരുതരുതരുതരുതരുതരുതരുതരുതരുതരുതരുതരുതരുതുകളരുതരുത് 
ചുണ്ടോടൊപ്പം മുട്ടിയ മധുരം 
പിന്നോട്ടാരുവലിച്ചു  
പട്ടുകിടക്കവിരിച്ചുതരുമതിൽ 
കെട്ടിമറിഞ്ഞു കിടന്നുമയങ്ങാമെന്നു നിനയ്ക്കരുത് 
അരുതരുതരുതെന്നുനിനയ്ക്കരുത് 
   
അരുതരുതരുതരുതരുതരുതരുതരുതരുത് 
തിരിയരുത് മറയരുത് 
തലയും പുറവും ചൊറിയരുതരുത് 
അരുതുകളരുത്.. അരുത് 
നാല്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു 
മേല്പത്തൂരായ് മാറണമെങ്കിൽ 
തിരിയരുത് കരയരുത് 
അതിരുകളിൽനിന്നൊരുതരി മാറരുത് 

മൂത്തൊരുമരനീരൂക്കിൽ കേറ്റി 
പൂക്കുലപോലെയുറഞ്ഞാടാമെന്നോർക്കരു
തരുതരുതോരോ തിണ്ണനിരങ്ങരുതെന്നുടെ മകനേ  
അരുതരുതരുതരുതരുതരുതരുതരുതരുതരുതരുതരുതരുതുകളരുതരുത് 
കെട്ടിയ പെണ്ണിനെ തൊട്ടുഴിയാതെ 
കൂട്ടരൊടൊത്തുകലമ്പീടാതെ 
കുട്ടിക്കരണം മാറിയണമിതുവഴി കട്ടൻ പോലും 
കിട്ടുകവേണമെന്നു നിനയ്ക്കരുത്...      
അരുതരുതരുതെന്നുനിനയ്ക്കരുത് 
   
അരുതരുതരുതരുതരുതരുതരുതരുതരുത് 
തിരിയരുത് മറയരുത് 
തലയും പുറവും ചൊറിയരുതരുത് 
അരുതുകളരുത്.. അരുത് 
നാല്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു 
മേല്പത്തൂരായ് മാറണമെങ്കിൽ 
തിരിയരുത് കരയരുത് 
അതിരുകളിൽനിന്നൊരുതരി മാറരുത് 

അരുതരുതരുതരുതരുതരുത് 
തിരിയരുത് മറയരുത് 
തലയും പുറവും ചൊറിയരുതരുത് 
അരുതുകളരുത്.. അരുത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arutharuth

Additional Info

Year: 
2019

അനുബന്ധവർത്തമാനം