പ്രണയാശ്രു
ലാലലാ.... ലാലാ..
പ്രണയാശ്രുവാണു ഞാൻ
പ്രണയാഗ്നിയാണു ഞാൻ
മനമാർദ്രമാക്കുമീ
മൃദുഗാനമാണു ഞാൻ
( പ്രണയാശ്രുവാണു .. )
കവിതയായ് തീർന്നിടും കാവ്യങ്ങളായിടും (2)
കവരും മനസ്സിലെ കനവായ് അലിഞ്ഞിടും
ആരും കൊതിക്കുമീ ലാവണ്യമായിടും (2)
ഞാനാരാരും പാടാത്തൊരനുരാഗമായിടും
( പ്രണയാശ്രുവാണു .. )
വാർതിങ്കയായിന്നീ വാനത്തുദിച്ചിടും
ഞാനീ നിലരാവിലെ നീഹാരമായിടും (2)
തെളിദീപമായിടും സ്വരവീണയായിടും (2)
ഈ സ്നേഹഭൂൂവിലെ ഹൃദയരാഗമാണീ ഞാൻ
( പ്രണയാശ്രുവാണു .. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pranayaasru
Additional Info
Year:
2019
ഗാനശാഖ: