മിഴികളിൽ
Music:
Lyricist:
Singer:
Film/album:
മിഴികളിൽ തെളിയുമോ ഇരവിലരിയ ദീപമേ
സ്മൃതികളിൽ നിറയുമോ നിന്നമരവചന വീചികൾ
ഏതു പൂവനത്തിൽ അന്നു പോയൊളിച്ചുവോ നീ
ഏതു വർണ്ണരാജിയിൽ നീയലിഞ്ഞിപോയി
ഏതു സ്വർഗ്ഗലോകം അന്നു തേടിയങ്ങുപോയ്...
( മിഴികളിൽ ...)
നീ വനഭൂവിൽ ഒരു കുഞ്ഞുപൂവു പോൽ
ഈ മരുഭൂവിൽ ഒരു മഞ്ഞുതുള്ളിയായ്
വരികിലോ ഇന്നരികിലായ്
പ്രിയതേ തരുമെൻ സ്നേഹസാന്ത്വനാമൃതം
( മിഴികളിൽ ...)
പാഴ്നിലമാകെ നിൻ പവിഴമല്ലികൾ
മുൾമരമാകെ നിൻ സ്നേഹവല്ലികൾ
പൂവിടും ഇന്നിരവിലായ്
പ്രിയതേ വരമായ് തരിക നിൻ നിലസ്മിതം
( മിഴികളിൽ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mizhikalil
Additional Info
Year:
2019
ഗാനശാഖ: