ചങ്കിൽ ചതിവുമില്ല

ചങ്കിൽ ചതിവുമില്ല
കൈയിൽ കളവുമില്ല
നെഞ്ചിൽ നന്മയുള്ള നീതിമാൻ
ഇവനെന്നും നീതിദീപമെന്നും
എങ്ങും ദീപ്തമാക്കാൻ മന്നിൽ
വന്നുദിച്ച സത്യവാൻ

മണ്ണോടു ചേരും മനുജനീതി കവചം
വിണ്ണോളമുയരെ കെണിഞ്ഞുയിർത്ത വീരാ
നിന്നാത്മത്യാഗംന്ന വാച്യം
നിൻജീവരാനംന്ന് ഭൂതം 
ഏതു ലോകവും ഏതു കാലവും
കുമ്പിടും നിൻ നടയിൽ വിധിവശം

നീതിമാന്റെ നിഴലു വീണ മണ്ണിൽ
ദുഷ്ടർദിക്ക് നിത്യനാശമാക്കുവാൻ
നീതി തേടിയും നിയതി നേടിയും
നിൻ മുൻപിൽ വന്നെത്തും 
ഏഴകളാം ഞങ്ങൾക്ക്
നിത്യാലംബനേ നിത്യനേ..
ആശ്രയം നീ തന്നെ ഈശനെ
നൽപ്പു നീ നിൽപ്പ് തായേ
മായദേവദേവദേവദേവനേ....

മണ്ണോടു ചേരും മനുജനീതി കവചം
വിണ്ണോളമുയരെ കെണിഞ്ഞുയിർത്ത വീരാ
നിന്നാത്മത്യാഗംന്ന വാച്യം
നിൻജീവരാനംന്ന് ഭൂതം 
ഏതു ലോകവും ഏതു കാലവും
കുമ്പിടും നിൻ നടയിൽ വിധിവശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chankil chathivumilla

Additional Info

Year: 
2019

അനുബന്ധവർത്തമാനം