ലാ ഇലാഹാ ഇല്ലല്ലാ
ലാഇലാഹാ ഇല്ലല്ലാ
മുഹമ്മദ് റസൂലുള്ളാ
ഹബ്ബീ റബ്ബീ സെല്ലല്ലാ
മാഫീ ഹല്‍ബി ഹൈറുള്ളാ
നൂറുമുഹമ്മദ് സെല്ലള്ളാ ഹക്
ലാഇലാഹാ ഇല്ലല്ലാ
പത്തുമാസം ചുമന്നിട്ടും
പാലൂട്ടാന്‍ കഴിയാതെ
പെറ്റതള്ള വിട്ടുപോയ
പേടമാന്‍ കുഞ്ഞേ -എന്റെ
പേടമാന്‍ കുഞ്ഞേ
ഖല്‍ബിലുള്ള സ്നേഹത്തിന്‍
കറുകനാമ്പു തന്നു തന്നു
ദിക്റ് ചൊല്ലി എളേമ്മ നിന്നെ
ഉറക്കാം പൊന്നേ
ഉറക്കാം പൊന്നേ
ലാഇലാഹാ ഇല്ലല്ലാ
ലാഇലാഹാ ഇല്ലല്ലാ
പത്തുമാസം ചുമന്നവള്‍
പാലൂട്ടിക്കഴിഞ്ഞില്ല
മുത്തമിട്ട് മുത്തമിട്ട്
കൊതി തീര്‍ന്നില്ലാ
കൊതി തീര്‍ന്നില്ലാ
മുത്തുമോളുടെ പട്ടിണിയും
കഷ്ടതയും സഹിക്കാഞ്ഞ് (2)
വിട്ടുപോന്നു പെറ്റതള്ള
പൊറുക്കില്ലേ നീ (2)
പൊറുക്കില്ലേ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
La ilaha illallah