എന്റെ വളയിട്ട കൈ പിടിച്ചു
എന്റെ വളയിട്ട കൈപിടിച്ചു വിരുന്നുകാരൻ...
വളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍ - പിന്നെ
വലയിട്ടു കണ്ണു കൊണ്ടു പുതുമാരന്‍
എന്റെ വളയിട്ട കൈപിടിച്ചു വിരുന്നുകാരന്‍
വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട്
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരിയ്ക്കുള്ളിള്‍ നിന്നു രണ്ട്
വിറയ്ക്കുന്ന കൈകള്‍ കൊണ്ട്
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
വിരണ്ടൊരീ പുള്ളിമാനെപ്പിടിയ്ക്കാന്‍ നോക്കി
(എന്റെ വളയിട്ട....)
കരക്കാരറിയാതെ കണ്ണിണയിടയാതെ
കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ
കരിവള സാക്ഷിയായ് നിക്കാഹ് ചെയ്തു
കരക്കാരറിയാതെ കണ്ണിണയിടയാതെ
കരളുംകരളും ചേര്‍ന്നു നിക്കാഹ് ചെയ്തു - എന്റെ
കരിവള സാക്ഷിയായ് നിക്കാഹ് ചെയ്തു
(എന്റെ വളയിട്ട...)
വനമുല്ലപ്പെണ്ണിന്റെ മലരണിക്കൈപിടിച്ച്
വലിക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
വലിക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
വനമുല്ലപ്പെണ്ണിന്റെ മലരണിക്കൈപിടിച്ച്
വലിക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
പിടിമുറുക്കാന്‍ നോക്കുന്ന വസന്തത്തെപ്പോല്‍
(എന്റെ വളയിട്ട...)