കൊല്ലാൻ നടക്കണ കൊമ്പുള്ള ബാപ്പ

കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ
കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള്
വല്ലത്തതാണെന്റെ കല്ല്യാണക്കോള്
പൊല്ലാപ്പിലായി മുസീബത്തിനാല്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ... 

ബാപ്പാനെ കണ്ടാല്‍ പള്ളയ്ക്കു കുത്ത്
മോളെക്കണ്ടാല്‍ തലയ്ക്കൊരു മത്ത്
മത്ത്.. മത്ത്... മത്ത്.. മത്ത്... 
കണ്ണാണെ ഞാനിനി ചാകാതെ ചത്ത്
എന്നിനി വാണിടും രണ്ടാളുമൊത്ത്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ... 

കത്തു കൊടുക്കലു നിങ്ങക്കു ജോലി
കുത്തിമലര്‍ത്തലു വാപ്പാക്കു ജോലി
കണ്ണുനീരെപ്പോളും പെണ്ണിനു കൂലി
എന്നിനി കെട്ടിടും കല്യാണത്താലി
കത്തു കൊടുക്കലു നിങ്ങക്കു ജോലീ....

ബാപ്പാ‍നെ കണ്ടപ്പൊ ചാക്കിട്ടു പിടുത്തം
മോളെ കാണുമ്പോ നോക്കിക്കൊണ്ടിരുത്തം (2)
കാരിയം പറയുവാനെന്തിനീ പിടുത്തം
ഞാനിനി നടക്കണം എത്തിറനടത്തം

നടക്കണം നടക്കണം കിട്ടണമെങ്കില്‍

കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പാ
കൊല്ലാതെ കൊല്ലണ് ബമ്പത്തി മോള്
വല്ലത്തതാണെന്റെ കല്ല്യാണക്കോള്
പൊല്ലാപ്പിലായി മുസീബത്തിനാല്
കൊല്ലാന്‍ നടക്കണ കൊമ്പുള്ള ബാപ്പച്ചി ഹൂ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kollaan nadakkana

Additional Info

അനുബന്ധവർത്തമാനം