പൊന്നാരം ചൊല്ലാതെ
പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി കളിക്കാൻ വാ
അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂല്ലേ
പൊള്ളുന്ന തീയൊത്ത വെയിലല്ലേ (പൊന്നാരം..)
കാട്ടാറിൻ കടവത്ത് കാണാത്ത മറയത്ത്
കടലാസുവഞ്ചിയിറക്കാൻ വാ..
നിലയില്ലാക്കടവല്ലേ.. നീർക്കോലിപ്പാമ്പില്ലേ
നീന്താനറിയില്ലാ ..ഞാനില്ലേ (പൊന്നാരം..)
തെക്കേലെക്കുന്നത്ത് തേൻമാവിൻ തണലത്ത്
ചക്കരമാങ്ങാപെറുക്കാൻ വാ
ചുമ്മാതെ തെക്കേലെ ഉമ്മൂമ്മ കണ്ടെങ്കിൽ
സമ്മാനം.. ഉം..
സമ്മാനം ചൂരപ്പഴം മാത്രം .. (പൊന്നാരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnaaram chollaathe
Additional Info
ഗാനശാഖ: