ഒരു കുടുക്ക പൊന്നു തരാം
ഒരു കുടുക്ക...
ഒരു കുടുക്ക പൊന്നു തരാം
പൊന്നാലുള്ളോരു മിന്നു തരാം
ആയിരം മിസ്കാനു വേറെ തരാം
അന്നപ്പിടയ്ക്കൊത്ത പെണ്ണുണ്ടോ
(ഒരു കുടുക്ക... )
ഒരു കുടുക്ക പൊന്നു വേണ്ടാ
പൊന്നാലുള്ളൊരു മിന്നും വേണ്ടാ
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
കാണാൻ മൊഞ്ചുള്ള മാപ്പിളയാണെങ്കിൽ
കാനേത്തു ചെയ്താൽ പെണ്ണു തരാം
(ഒരു കുടുക്ക...)
കാണാൻ ചേലുള്ള കല്യാണക്കാരനു
കൈതപ്പൂ പോലുള്ള പെണ്ണുണ്ടോ (2)
മുത്തിലും മുത്തായ മുന്തിയ മാരനു
തത്തമ്മ പോലുള്ള പെണ്ണുണ്ടോ (2)
(ഒരു കുടുക്ക... )
പൈങ്കിളി പെണ്ണാണു ഇവൾ
അമ്പിളി പോലുള്ള കണ്ണാണ് (2)
സക്കാര പന്തലിൽ നിക്കാഹ് ചെയ്താൽ
തത്തമ്മ പെണ്ണിനെ കൊണ്ടത്തരാം (2)
(ഒരു കുടുക്ക... )
പെണ്ണു തരാമോ പൊന്നു തരാം
പെണ്ണു തരാമോ പൊന്നു തരാം
പെണ്ണു തരാമോ പൊന്നു തരാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru kudukka ponnu tharaam
Additional Info
ഗാനശാഖ: