കാറ്റലകൾ

കാറ്റലകൾ...
വിണ്ണാകെ താരകങ്ങൾ...
കാറ്റലകൾ...
മഴയോടൊന്ന് മൂളുന്നൂ...
പറയാ കഥകൾ ചൊല്ലുന്നൂ...
താരകങ്ങൾ...
ആരെയോ കണ്ണിറുക്കുന്നൂ...
ഉലകം മെല്ലെ ഉറങ്ങിടുമ്പോൾ...
ഈ കാലത്തെന്താവോ...
പുല്ലിൻ തുമ്പിൽ നൃത്തം വച്ചൂ
മഞ്ഞിൻ പൊൻതുള്ളീ...
സ്വന്തം കാര്യം നോക്കീ...
താഴുന്നൂ സൂര്യൻ...
എങ്ങോ എങ്ങോ താളം തെറ്റി...
പായുന്നൂ തെന്നൽ...
എല്ലാരും നമ്മേ പോലല്ലേ...
ഉന്മാദ തേടി തേടി പോകല്ലേ...
മങ്ങാതെ വെട്ടം തരും കനവുമല്ലേ...
ഓഹോ... കയ്യിൽ മുത്തും നീലാകാശം...
മേലേ... പാറും നീല തൂവൽ പക്ഷീ...
താഴേ... താഴ്‌വാരങ്ങൾ നീളും ഭൂമീ...
പോകാൻ... ഉണ്ടേ മണ്ണിൽ ദൂരം ബാക്കീ...

സ്വപ്നങ്ങൾ ഓരായിരം...
മിന്നൽ കൈനീട്ടവേ...
തേടി ചെന്നീടുവാൻ... 
ഉള്ളം വിങ്ങി പൊങ്ങുന്നൂ...
ആരാരും കേൾക്കാതെയീ...
നെഞ്ചിൻ ഈണങ്ങളേ...
മൂളും സംഗീതമായ്...
ചുണ്ടിൽ ചേർക്കാൻ തോന്നുന്നൂ...
തമ്മിൽ... ഈ കണ്ണും കണ്ണും...
കൂട്ടിക്കെട്ടാൻ തോന്നുന്നൂ...
താനേ... ഈ മണ്ണും വിണ്ണും...
കൂട്ടിക്കെട്ടാൻ തോന്നുന്നൂ...
ലോകം... ലോകം...
നമ്മൾക്കായി വിരിഞ്ഞത് പോലേ...
മുന്നിൽ മിന്നുന്നില്ലേ...
ഇതല്ലേ മായാജാലം...
ഓഹോ... കയ്യിൽ മുത്തും നീലാകാശം...
മേലേ... പാറും നീല തൂവൽ പക്ഷീ...
താഴേ... താഴ്‌വാരങ്ങൾ നീളും ഭൂമീ...
പോകാൻ... ഉണ്ടേ മണ്ണിൽ ദൂരം ബാക്കീ...
ഓഹോ... കയ്യിൽ മുത്തും നീലാകാശം...
മേലേ... പാറും നീല തൂവൽ പക്ഷീ...
താഴേ... താഴ്‌വാരങ്ങൾ നീളും ഭൂമീ...
പോകാൻ... ഉണ്ടേ മണ്ണിൽ ദൂരം ബാക്കീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattalakal

Additional Info

Year: 
2019

അനുബന്ധവർത്തമാനം