മഴയോട് ചേർന്നു ഞാൻ നിന്നു

മഴയോടു ചേർന്നു ഞാൻ നിന്നു
ഒരു വേള, മനസ്സിലുണ്ടിപ്പൊഴും
ആ ചിലമ്പൽ...
മിഴിപ്പൊയ്കയിൽ വീഴും 
സുഖമുള്ള വർഷത്തിൻ
തൊട്ടുതലോടലും കുളിരോർമ്മയും...
മഴയോടു ചേർന്നു ഞാൻ നിന്നു...

ഋതുഭേദമെന്തിനോ
വെൺമേഘലിപികളിൽ...
കാർവർണ്ണമേകി കടന്നു പോയീ...
ഋതുഭേദമെന്തിനോ
വെൺമേഘലിപികളിൽ...
കാർവർണ്ണമേകി കടന്നു പോയീ...
ഒരിക്കലും മായ്ക്കാത്ത 
മഴിത്തണ്ടുമായാരോ...
മനസ്സിൻ വരമ്പിലൂടകന്നു പോയീ...

മഴയോട്... മഴയോട്...
മഴയോടു ചേർന്നു ഞാൻ നിന്നു...

ചിരിതൂകി നിൽക്കുമാ 
വിൺതാരമായിരം...
കൺചിമ്മിയെന്തോ പറഞ്ഞ പോലേ..
ചിരിതൂകി നിൽക്കുമാ 
വിൺതാരമായിരം...
കൺചിമ്മിയെന്തോ പറഞ്ഞ പോലേ..
ഇതളുകൾ മെല്ലേ...
കൊഴിയും നിലാവിൻ്റെ
വനികയിൽ രാഗം മറഞ്ഞു പോകെ... 

മഴയോട്... മഴയോട്...
മഴയോടു ചേർന്നു ഞാൻ നിന്നു...
ഒരു വേള, മനസ്സിലുണ്ടിപ്പൊഴും
ആ ചിലമ്പൽ...
മിഴിപ്പൊയ്കയിൽ വീഴും 
സുഖമുള്ള വർഷത്തിൻ
തൊട്ടുതലോടലും കുളിരോർമ്മയും...
മഴയോടു ചേർന്നു ഞാൻ നിന്നു...

18am Padi OST Video | Mazhayodu | Sithara Krishnakumar | Prasanth Prabhakar | Lawrence Fernandez