ഹേമന്ദ പൗർണ്ണമി രാവിൽ
ഹേമന്ദപൗർണ്ണമി രാവിൽ
കരമനയാറ്റിൻ തീരത്ത്...
ഹേമന്ദപൗർണ്ണമി രാവിൽ
കരമനയാറ്റിൻ തീരത്ത്...
മമകാമുകനണയേ...
കൈകളിലമരാൻ...
കാമിനിയലയും നേരത്ത്...
നാണത്താൽ കണ്ണുകളിടറി...
തെറ്റിമറിഞ്ഞനുരാഗത്താൽ..
മേലത്തെ മട്ടുപ്പാവിൽ...
കട്ടിലിലൊട്ടിയ കോലത്തിൽ...
കുണ്ഠിതനായ് നീ...
ലോലുപയായ് ഞാൻ...
ഇരുളിൽ തിരയും നേരത്ത്...
കുണ്ഠിതനായ് നീ...
ലോലുപയായ് ഞാൻ...
ഇരുളിൽ തിരയും നേരത്ത്...
തിരുമിഴി ചിമ്മി...
പലവഴി തങ്ങി...
താരകങ്ങൾ താഴത്ത്...
ഇന്നെന്നോരത്ത്...
ഹായ്... ഇന്നെന്നോരത്ത്...
ഹേമന്ദപൗർണ്ണമി രാവിൽ
കരമനയാറ്റിൻ തീരത്ത്...
മമകാമുകനണയേ...
കൈകളിലമരാൻ...
കാമിനിയലയും നേരത്ത്...
കരിവളക്കൂട്ടണിഞ്ഞും...
തരിമണിക്കൊലുസ്സണിഞ്ഞും...
പിരികമ്മൽ കാതിലാട്ടി...
പുരികത്താലമ്പു തൊടുത്തൂ...
കരിവളക്കൂട്ടണിഞ്ഞും...
തരിമണിക്കൊലുസ്സണിഞ്ഞും...
പിരികമ്മൽ കാതിലാട്ടി...
പുരികത്താലമ്പു തൊടുത്തൂ...
മധുരത്തേൻ നിറഞ്ഞു വച്ചൂ...
അധരപ്പൂ മെല്ലെ വിരിഞ്ഞൂ...
ചില നേരം സ്വയം മറന്നൂ...
പല നേരം തളർന്നിരുന്നൂ...
എന്നിട്ടും നീ എന്തേ താനേ...
അരികിലണഞ്ഞീലാ...
കണി കാണാനും...
കളി ചൊല്ലാനും...
നീ ഒരുകുറി വന്നീലാ...
ഹോ... നേരം പോയ്..
രാവും പോയ്...
ഇനിയും പോരില്ലേ...
തിരുമിഴി ചിമ്മി...
പലവഴി തങ്ങി...
താരകങ്ങൾ താഴത്ത്...
ഇന്നെന്നോരത്ത്...
ഹായ്... ഇന്നെന്നോരത്ത്...
ഹേമന്ദപൗർണ്ണമി രാവിൽ
കരമനയാറ്റിൻ തീരത്ത്...
മമകാമുകനണയേ...
കൈകളിലമരാൻ...
കാമിനിയലയും നേരത്ത്...
നാണത്താൽ കണ്ണുകളിടറി...
തെറ്റിമറിഞ്ഞനുരാഗത്താൽ..
മേലത്തെ മട്ടുപ്പാവിൽ...
കട്ടിലിലൊട്ടിയ കോലത്തിൽ...
കുണ്ഠിതനായ് നീ...
ലോലുപയായ് ഞാൻ...
ഇരുളിൽ തിരയും നേരത്ത്...
തിരുമിഴി ചിമ്മി...
പലവഴി തങ്ങി...
താരകങ്ങൾ താഴത്ത്...
ഇന്നെന്നോരത്ത്...
ഹായ്... ഇന്നെന്നോരത്ത്...
ഹേമന്ദപൗർണ്ണമി രാവിൽ
കരമനയാറ്റിൻ തീരത്ത്...
മമകാമുകനണയേ...
കൈകളിലമരാൻ...
കാമിനിയലയും നേരത്ത്...