വഞ്ചിഭൂമി പതേ ചിരം

വഞ്ചിഭൂമി പതേ ചിരം
സഞ്ജിതാഭം ജയിക്കേണം

ദേവദേവൻ ഭവാനെന്നും 
ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമി പതേ ചിരം

ത്വൽചരിതം എങ്ങും ഭൂമൗ 
വിശൃതമായ് വിളങ്ങേണം
വഞ്ചിഭൂമി പതേ ചിരം

മർത്യമനമേതും ഭവൽ 
പത്തനമായ് ഭവിക്കേണം
വഞ്ചിഭൂമി പതേ ചിരം

താവകമാം കുലം മേന്മേൽ
ശ്രീവളർന്നുല്ലസിക്കേണം
വഞ്ചിഭൂമി പതേ ചിരം

മാലകറ്റി ചിരം പ്രജാ-
പാലനം ചെയ്തരുളേണം 
വഞ്ചിഭൂമി പതേ ചിരം
സഞ്ജിതാഭം ജയിക്കേണം 
വഞ്ചിഭൂമി പതേ ചിരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vancheesa Mangalam