മോഹങ്ങൾ മാത്രം

മോഹങ്ങൾ മാത്രം ഈ യാത്രയിൽ
കൂട്ടായി വന്നു പാതകളിൽ
ഭാവനതൻ തിരശ്ശീലയിൽ
നിഴലുകളേതോ നിറമണിയാൻ
ഉള്ളിന്നുള്ളിൽ ചാഞ്ചാടും മൗനങ്ങൾ
കണ്ണിൻമുന്നിൽ പൂക്കാലമാക്കുവാൻ
കാണാക്കിനാവിലേ രൂപങ്ങൾ നെയ്യുവാൻ
ഏകാന്തചിന്തകൾ സംഗീതമാക്കുവാൻ
ഒരാശയായ്....
(മോഹങ്ങൾ...)

ആ.....
അജ്ഞാതമാം ഭാവികളിൽ
സ്വപ്നങ്ങളാം ഹംസങ്ങൾ
എത്രയോ വീഴിലും പിന്നെയും പാഞ്ഞിടും
നെഞ്ചിലാഴുന്ന മോഹം
മോഹങ്ങൾ മാത്രം ഈ യാത്രയിൽ
കൂട്ടായി വന്നു പാതകളിൽ

ഏകാന്തമാം വേദികളിൽ 
ആടുന്നുവോ രൂപങ്ങൾ
കാതോർക്കവേ പ്രാണങ്ങൾ
പാടുന്നുവോ ഗാനങ്ങൾ
എത്തിടാം എത്തിടാം ചിത്രമായ് മുന്നിലെൻ
വർണ്ണസങ്കല്പ ലോകം
(മോഹങ്ങൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohangal Mathram