നിനക്കായ് മാത്രം
നിനക്കായി മാത്രം തുറക്കാനീ വാതിൽ
കിനാവിന്റെ വെമ്പൽ മറക്കാനീ കൂട്
പറയാതെല്ലാം അറിയും നെഞ്ചിൽ
അകവും പുറവും അലിയും നാളിൽ
ആരും കേൾക്കാ മോഹം പാടി ഈറൻ തഞ്ചും മേഘങ്ങൾ
അമ്പിളി ചേർന്നൊരു ചന്ദനമാടി നൽമഴ വന്നാലെന്തു സുഖം ( നിനക്കായി )
ഉല്ലാസം നിൻ വാസം
അല്ലൽ മെല്ലെ അകലും നേരം
നിറമുന്തിരി കണിക്കുമ്പിളായ്
മണ്ണിന്റെ മധുരാംശം പകർന്നീടവേ ( നിനക്കായ് )
എന്തോരം സിന്ദൂരം
മഞ്ഞൾ കവിളിൽ അലിയും നേരം
അരിമുല്ലകൾ ചിരി തൊങ്ങലായ്
പെണ്ണിന്റെ അഴകാകെ ചൊരിഞ്ഞീടവേ ( നിനക്കായ് )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ninakkaai Maathram
Additional Info
Year:
2012
ഗാനശാഖ: