കുട്ടിച്ചാത്തനെ കൂട്ടുപിടിച്ച്

കുട്ടിച്ചാത്തനെ കൂട്ടുപിടിച്ച്
തുട്ടു വാങ്ങി അടിപൊളിച്ച്
മുട്ടകൂട്ടി പുട്ടടിച്ച്
കുട്ടാ നമുക്കിത്തിരി ചെത്താടാ

കോലുകൊണ്ട് കുറ്റിയടിച്ച്
ദൂരെയിട്ട് നൂലിലെത്തിച്ച്
തോറ്റുപോയ മംഗളമൊന്ന്
മുത്തൂ വേഗം പച്ചില പാടിക്കോ
പിന്നെ ആനവായിലമ്പഴങ്ങ അമ്പഴങ്ങ
നിന്റെ വായിൽ കുമ്പളങ്ങ കുമ്പളങ്ങ കുമ്പളങ്ങ
ആനവായിലമ്പഴങ്ങ നിന്റെ വായിൽ കുമ്പളങ്ങ
അയ്യോ പാവം വെള്ളം കുടിക്കുന്നേ
ആനകേറാ മലമുകളിൽ ആളുകേറാ മലമുകളിൽ
ആയിരം കാന്താരി പൂത്തു വരുന്നതിനുത്തരമെന്തുണ്ട് ചൊല്ലെടാ ലുട്ടാപ്പീ
(കുട്ടിച്ചാത്തനെ...)

പുട്ടൂസിന്നിന്നൊന്ന് ബുദ്ധിയുധിച്ചേ ബുദ്ധിയുധിച്ചേ
കുട്ടൂസനിന്നയ്യോ കൊമ്പു മുളച്ചേ കൊമ്പു മുളച്ചേ
കുന്തത്തതിലേറി വന്നു മാനത്തൂടൊന്ന് പറന്ന്
രാധേനേം രാജൂനേം ഒന്നു പിടിക്കാമോ
മുത്തൂ ഒന്നു പിടിക്കാമോ
അല്ലേൽ ക്ഷ വരയ്ക്കാമോ
മുക്കാൽ ക്ഷ വരയ്ക്കാമോ പോടാ
കുട്ടിച്ചാത്തനെ കാണാതൊളിച്ച്
കുപ്പികാട്ടി വടിയെടുത്ത്
ഉള്ളിലാക്കി നിന്നെയൊക്കെ മുട്ടുകുത്തിച്ചേത്തമിടീക്കാടാ
(കുട്ടിച്ചാത്തനെ...)

മുത്തപ്പനിന്നൊന്ന് പല്ലു മുളച്ചേ പല്ലു മുളച്ചേ
ദൊപ്പയ്യക്കിന്നയ്യോ ശുണ്ഠി മുഴുത്തേ
ശുണ്ഠി മുഴുത്തേ
പീലൂനെ പാട്ടിലാക്കി പിന്റൂനെ എന്നപോലെ
അപ്പൂനേം മച്ചൂനേം ഒന്നു പിടിക്കാമോ
മുത്തൂ ഒന്നു പിടിക്കാമോ
അല്ലേൽ ക്ഷ വരയ്ക്കാമോ
മുക്കാൽ ക്ഷ വരയ്ക്കാമോ പോടാ
കുട്ടി മങ്കിയെ കൂട്ടുപിടിച്ച്
നീട്ടമുള്ള വാലുമറുത്ത്
കൂട്ടിലാക്കി നിന്നെയൊക്കെ
ഉപ്പുതീറ്റിച്ചക്കരെയാക്കാടാ
(കുട്ടിച്ചാത്തനെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuttichathane koottupidich

Additional Info

Year: 
1986

അനുബന്ധവർത്തമാനം