കാലത്തിന്‍ കളിയോടം
കാലത്തിന്‍ കളിയോടം
രാപ്പകലിൻ ഓളം മായും
ദൂരമെന്ന തീരം തേടി
അനുനിമിഷം വിധി തുഴയും
അനന്തമായ് ആ വഴി നീളുന്നൂ
കാലത്തിന്‍ കളിയോടം
ഞാൻ കൊതിച്ച തീരമെങ്ങോ
ശ്യാമവനച്ഛായയെങ്ങോ
ഈ വിഷാദം പുഞ്ചിരിയായ്
പൂവണിയും നേരമെന്നോ
വാടുംവെയിൽ പട്ടിൻ ദുഃഖഗാനം പാടാം
കാലത്തിന്‍ കളിയോടം
കാറ്റുലയ്ക്കും നീലവാനം
കാറണിയും ഭാവികാലം
കാറ്റു പായ്തൻ ചിറകൊടിച്ചു
ആർത്തി പൂണ്ട വിധി ചിരിക്കും
ചൂഴും ഇരുൾപ്പാടിൽ വീണ്ടും ദുഃഖം തേങ്ങീ
കാലത്തിന്‍ കളിയോടം
രാപ്പകലിൻ ഓളം മായും
ദൂരമെന്ന തീരം തേടി
അനുനിമിഷം വിധി തുഴയും
അനന്തമായ് ആ വഴി നീളുന്നു
കാലത്തിന്‍ കളിയോടം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalathin kaliyodam
Additional Info
Year:
1986
ഗാനശാഖ: