കണ്ണാ ഞാൻ നിൻമുന്നിൽ

കണ്ണാ ഞാൻ നിൻമുന്നിൽ
രാധയായ് നിൽക്കുന്നു
ആ കൈകളാലെന്നെ
ഹരിചന്ദനമണിയൂ
അവിടുന്നു പൊതിയൂ
മനംനീട്ടി മിഴിപൂട്ടി
ഞാനെന്നെ മറക്കുമ്പോൾ
തൃക്കൈയ്യാലെ തൃക്കണ്ണാലെ
തൃപ്രസാദം തരൂ നീ
തൃക്കൈവെണ്ണ തരൂ നീ

വിണ്ണിൻ നാഥൻ സൂര്യൻ പോലെ
എന്നെക്കാണാനെത്തും നേരം
തേൻകുമ്പിൾ നൽകാനായ് ഞാൻ
താലിപ്പൂവാകും
പകലോനായ് നീയെന്റെ
ഇതളിന്മേൽ പുൽകുമ്പോൾ
ഉള്ളിന്റെ ഉള്ളിൽ കുളിരു കോരും
ജന്മംതോറും നിൻ പെണ്ണാകാൻ
എന്നും മോഹിക്കും
(കണ്ണാ ഞാൻ...)

രാവിൽ നീയെൻ ചന്ദ്രൻ പോലെ
മേഘംനീക്കി നോക്കുംനേരം
നാണം ചേരും ഓളം നീയും
ആമ്പൽപ്പൂവാകും
എന്നിൽ നിൻ കൗമാരം
പുന്നാരം പെയ്യുമ്പോൾ
സ്വപ്നത്തിൻ തീരം കളഭമണിയും
ജന്മംതോറും നിൻ പെണ്ണാകാൻ
എന്നും മോഹിക്കും
(കണ്ണാ ഞാൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanna njan min munnil

Additional Info

Year: 
1986

അനുബന്ധവർത്തമാനം