പുലരിയ്ക്ക്‌ കുമ്പിളില്‍

പുലരിയ്ക്ക്‌ കുമ്പിളില്‍ പനിനീരുമായ് വരും
അഴകിന്റെ പൊന്മുളം തണ്ടു പാടി
പ്രിയസ്വപ്നമേ എന്റെ ഏകാന്തതകളിൽ
ഹൃദയവികാരമായ് വീണലിയൂ
(പുലരിയ്ക്ക്...)

ജീവന്റെ ജീവനിലൂടെ രാഗാർദ്രമാധുരി ചൂടാം
ഒരു ലയമാകാം രതിലയമായ്
മടിയിൽ മയങ്ങാൻ
ചൊടിയിതളിൽ മിഴിയിണയിൽ ദാഹം
പുലരിയ്ക്ക്‌ കുമ്പിളില്‍ പനിനീരുമായ് വരും
അഴകിന്റെ പൊന്മുളം തണ്ടു പാടി

നീയെന്റെ ഭാവന തന്നിൽ രാഗേന്ദുകിരണം പോലെ കളമൊഴി നീ വാ
കുളിരലയായ് തഴുകി മയക്കാൻ
സുരഭില നീ സ്വയമലിയും യാമം
(പുലരിയ്ക്ക്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularikku kumbilil

Additional Info

Year: 
1986

അനുബന്ധവർത്തമാനം