ശാന്തി ചൊല്ലുവാൻ

ശാന്തി ചൊല്ലുവാൻ ആരുമില്ല
സാന്ത്വനം മൊഴി തരികയില്ല
സ്നേഹമനുദിനം അകലുകയായ്
ബന്ധങ്ങളാകെയും ബന്ധനത്തുടലിലായ്
ശാന്തി ചൊല്ലുവാൻ ആരുമില്ല
സാന്ത്വനം മൊഴി തരികയില്ല

ജീവിതമൊരു കടംകഥയെറിഞ്ഞാൽ
നാമതിനാദ്യമേ കടം പറഞ്ഞാൽ
വേദനയുടെ കലവറ തുറക്കും
വേറൊരു തടവറയായിരിക്കും
ആവില്ലിതല്ലാതെ വിധിയെഴുതാം
സമയം കാത്തുനില്ക്കാതെ കടന്നുപോകും
പൊള്ളവാക്കും പോയനാളും
കൈവിട്ടൊരായുധം പോലെയാകും
ശാന്തി ചൊല്ലുവാൻ ആരുമില്ല
സാന്ത്വനം മൊഴി തരികയില്ല

ജീവിതമൊരു നിധി നൽകിയെന്നാൽ
നാമതിൻ നന്മകൾ മറന്നുപോയാൽ
ഉള്ളിൽ അഹന്തകൾ വന്നുചേരും
ഉള്ള മനോസുഖം പോയ് മറയും
ആ വില്ലൊരേലസ്സായ് അതു തടയാൻ
അഭയം നൽകുവാൻ അയലുമില്ലാതെയാകും
ശാശ്വതമാം മൂല്യമെല്ലാം
ഒരു മഞ്ഞുതുള്ളിപോൽ അലിഞ്ഞു തീരും

ശാന്തി ചൊല്ലുവാൻ ആരുമില്ല
സാന്ത്വനം മൊഴി തരികയില്ല
സ്നേഹമനുദിനം അകലുകയായ്
ബന്ധങ്ങളാകെയും ബന്ധനത്തുടലിലായ്
ശാന്തി ചൊല്ലുവാൻ ആരുമില്ല
സാന്ത്വനം മൊഴി തരികയില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Santhi cholluvaan

Additional Info

Year: 
1986

അനുബന്ധവർത്തമാനം