അഴകിന്റെ നിറകുംഭമേ
അഴകിന്റെ നിറകുംഭമേ
കുയിലിൻറെ സ്വരമോടെ
ചേലിൽ പാടും കേരളമേ
കണി കണ്ടു തിരി നീട്ടും എന്നു നാദം നിന്നെ
മഹിതേ സുഭഗേ മഹിതൻ മലരേ
ഒഴുകീടും പുഴയോ നിൻ
മഞ്ജീരനാദങ്ങളാണെന്റെ ഗാനങ്ങളിൽ
കുയിലിൻറെ സ്വരമോടെ
ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ
അങ്കണം നിറയെ പൂക്കളം ഞൊറിയേ
മധുപൻ മധുവുണ്ണുവാൻ മൂളുമ്പോൾ
അണയുന്ന നിമിഷം അറിയാതെ ഇളകും
നുകരുന്നു മനസ്സാണതിനുള്ള മധുരം
ഓണമേ പൊലിയായ് എന്നെ പുണരൂ
കുയിലിൻറെ സ്വരമോടെ
ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ
കൊന്നകൾ നിറയെ പൊൻകുല വിരിയേ
വിഷുവിൻ കണി നേടുവാൻ ചെല്ലുമ്പോൾ
അറ മുന്നിൽ തെളിയും ഭഗവാനെ ഇളകും
നിറവിന്റെ കണ്ണാൽ അറിയുന്ന നിമിഷം
മേടമേ ഉണരൂ എന്നെ പുണരൂ
കുയിലിൻറെ സ്വരമോടെ
ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ
മഹിതേ സുഭഗേ മഹിതൻ മലരേ
ഒഴുകീടും പുഴയോ നിൻ
മഞ്ജീരനാദങ്ങളാണെന്റെ ഗാനങ്ങളിൽ
കുയിലിൻറെ സ്വരമോടെ
ചേലിൽ പാടും കേരളമേ
അഴകിന്റെ നിറകുംഭമേ