പാതിരാവിനും മൗനമോ
പാതിരാവിനും മൗനമോ...
മൊഴി നേർത്ത കാറ്റിനും മൗനമോ...
അറിയാതെ പോകുന്നൊരീ...
അനുരാഗമാം പ്രാവിനേ...
തിരയവേ... അലയവേ...
മിഴികാത്തിടുന്നതാരെയാരെയാരേ....
അലകടലായ്... ആത്മാവിൽ...
എരികനലായ്... നെഞ്ചാകേ...
മനമാകെ ആഴുന്നൊരാ...
മുറിവിൻ്റെ തേൻനോവുപോൽ...
നിറയുമോ... പ്രണയമേ...
സ്നേഹമഴ തൂവുമാ പുഞ്ചിരിയിൽ...
നന്മയിഴ നെയ്യുമാ കണ്ണിമയിൽ...
ഒരാർദ്രശോഭ ഞാനറിഞ്ഞിരുന്നോ...
അതെൻ്റെയാത്മഗാനമായി വന്നൂ...
തുടു മിഴിനീരിനുള്ളിലും...ആനന്ദം...
ചിടു നെടുവീർപ്പിനുള്ളിലും... ആവേശം...
സിരയാകെയും... പടരുന്നേ...
തിരയായിതാ... പ്രണയം...
ദൈവവരമെന്നപോൽ വന്നരികേ...
നേർമൊഴികൾ തന്നൊരാളെങ്ങകലേ...
തലോടി മാഞ്ഞുപോയൊരെൻ നിലാവേ...
വരാതെ വയ്യ നിന്നിലേക്ക് താനേ...
ചിറകുകളേകി നമ്മളിൽ... ആവോളം...
വിരലുകളാൽ തൊടുന്നിതാ... ആകാശം...
ജലധാരയാൽ... ഒഴുകുന്നൂ...
മുറിയാതെയീ... പ്രണയം...
പാതിരാവിനും മൗനമോ...
മൊഴി നേർത്ത കാറ്റിനും മൗനമോ...