എന്നാ പറയാനാ

ആ.... ഓ....
ആരും കൊതിക്കും തോട്ടമുണ്ടേ...
തോട്ടത്തിൽ പലർക്കും നോട്ടമുണ്ടേ...
നോട്ടത്തിൽ തുടിക്കും പൂക്കളുണ്ടേ...
പുതുമണം ചോരും ശ്വാസമുണ്ടേ...
പൂമാരനിറുക്കാൻ തേനുമുണ്ടേ...
തോട്ടം നനച്ചാൽ നേട്ടമുണ്ടേ...

അക്കരെയുള്ളൊരു തോട്ടക്കാരൻ
ഇക്കരെ വന്നൊരു തോട്ടം കേറി
എന്നാ... പറയാനാ... 
അതിനെന്നാ പറയാനാ...
എന്നാ പറയാനാ... എന്നാ പറയാനാ...
ഇച്ചിരി വിരുതൻ നോട്ടക്കാരൻ
വച്ചു പിടിച്ചൊരു നോട്ടം നോക്കി
അതിനെന്നാ പറയാനാ...
എന്നാ പറയാനാ... എന്നാ പറയാനാ...
ചന്ത്രം വരുത്താൻ പിടിയാളു വരുന്നേ...
കാരണോൻമാരതിനനുമതി കൊടുത്തേ...
വന്നോരും നിന്നോരുമാമേൻ പറഞ്ഞേ...

അക്കരെയുള്ളൊരു തോട്ടക്കാരൻ
ഇക്കരെ വന്നൊരു തോട്ടം കേറി
എന്നാ... പറയാനാ... 
അതിനെന്നാ പറയാനാ...
എന്നാ പറയാനാ... 
ഇച്ചിരി വിരുതൻ നോട്ടക്കാരൻ
വച്ചു പിടിച്ചൊരു നോട്ടം നോക്കി
എന്നാ... പറയാനാ... 
ഇനി പറയാനാ...

ആ... എന്നാ പറയാനാ... 
ആ... തെയ് തെയ് എന്നാന്നേ... 
ആ... അതിനെന്നാ പറയാനാ...

തോട്ടത്തിനധിപതി മണവാളൻ വരുന്നുണ്ടേ...
ആരൊക്കെ എന്തൊക്കെ ഒരുക്കിയെന്നറിഞ്ഞൂടേ...
നീയുമനങ്ങി നിന്നീടെൻ്റെ ശോശന്നേ...
നേരം പോയ് മാഞ്ഞു കഴിഞ്ഞു കർത്താവേ...
എന്നാ പറയാനാ... 
എന്നാ പറയാനാ... എന്നാ പറയാനാ...
പന്തലിൽ വന്നൊരു കൂട്ടക്കാരൻ
മുന്തിരി വീഞ്ഞിൽ മുങ്ങിപ്പോയീ...
എന്നാ... പറയാനാ... 
അതിൽ എന്നാ പറയാനാ...
ഒച്ചയെടുത്തൊരു മേളക്കാരൻ
വെച്ചടി വെച്ചടി കൊട്ടിക്കേറി
എന്നാ... പറയാനാ... 
ഇനി എന്നാ പറയാനാ...
എന്നതാന്നേ പറയുന്നതെന്നാ പറയനാ...
എന്നാ പറയാനാ...

വാട്ടം വരാതെ കണ്ട്, തോട്ടം നനച്ചുവെന്നാൽ...
ആരൊക്കെ കണ്ടാലും എന്നാ പറയാനാ...
തോട്ടം നടത്തിക്കൊണ്ടു പോകാൻ മിനുങ്ങുന്നോനേ..
വേലിക്കൽ കാണുമ്പോ എന്നാ പറയാനാ....
ഓ... മിന്നായ പെട്ടിക്കാരാ, കുന്നായ്‌മ കാട്ടിടാതെ 
ഫോട്ടം പിടിക്കുന്നോനെ മാറിപ്പൊക്കോടാ...
അല്ലാതെന്നാ പറയാനാ...
ഇട്ടു ചവിട്ടണ കട്ടിത്താളം
മട്ടു മറന്നു കളിക്കണ കൂവേ...
എന്നാ എന്നാ എന്നാ എന്നാ എന്നാ എന്നാ...
ഒത്തുപിടിക്കണ കുന്നും പോരും
തട്ടുതകർത്തു മെതിക്കണ മോനേ...
അതിനെന്നാ എന്നാ എന്നാ എന്നാ....
ചക്കിനു വച്ചതു കൊക്കിനു സ്വതവേ
എന്നാ എന്നാ എന്നാ എന്നാ...
അയ്യടി മനമേ...
എന്നാന്നേ...
തീയുടെ കോലേ...
എന്നാന്നേ...
പുരയിടം കത്തും...
എന്നാന്നേ...
ഒരു വെടി പൊട്ടും...
എന്നാന്നേ...
വയ്ക്കട വെടി...
എന്നാ പറയാനാ...
എന്നാ പറയാനാ...
എന്നാ പറയാനാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enna parayana