തൊട്ടേ ഇടനെഞ്ചിലൊന്ന് തൊട്ടേ
ചെമ്മുകിലണി മാനത്ത്...
കിന്നരമണി മൂളക്കം...
കേൾക്കുന്നുണ്ടമ്പമ്പമ്പോ...
രാ വിരിയണ നേരത്ത്...
ചന്ദിരനതി ദൂരത്ത്...
പൂക്കുന്നുണ്ടമ്പമ്പമ്പോ...
അമ്പമ്പമ്പോ.... ഹോയ്....
തൊട്ടേ.. ഇടനെഞ്ചിലൊന്ന് തൊട്ടേ...
അന്ന് കണ്ട നാള് തൊട്ടേ...
കനവൊന്ന് ഞാനും കണ്ടേ...
കുപ്പിവളച്ചിരി തന്നെന്റെ കൂടെ നീയില്ലേ...
ഇത്തിരി മുറ്റത്തെ പച്ചിലപൂന്തണലല്ലേ...
തൊട്ടേ.. ഇടനെഞ്ചിലൊന്ന് തൊട്ടേ...
അന്ന് കണ്ട നാള് തൊട്ടേ...
കനവൊന്ന് ഞാനും കണ്ടേ...
തുള്ളിമഴക്കാലം പോലെ നീയോ വന്നില്ലേ...
കണ്ണിൻ തിരി നീട്ടി എന്നും കാവൽ ഞാനില്ലേ...
ഇലപ്പൊതി ചോറിലെ...
ഇനിക്കുന്ന സ്‍നേഹമേ...
നിന്നെയോർത്ത് ഞാൻ മറന്നിതെന്നേ...
ഈ അന്നക്കിളിയുടെ നെഞ്ചിലെഴുതണതെന്ത്...
നാലുവരിയുള്ള ജീവിതമെന്നൊരു പാട്ട്...
തൊട്ടേ.. ഒന്ന് തൊട്ടേ...
തൊട്ടേ.... കണ്ടേ...
വെള്ളിച്ചിറകോടെ മിന്നും ഓമൽ മാലാഖേ...
പള്ളിമണി മീട്ടും പോലെ കാതിൽ മിണ്ടൂല്ലേ...
മനസ്സിന്റെ ഏടിലായ്...
മണമുള്ള താളിലായ്...
സ്വർണ്ണലിപിയായ് തെളിഞ്ഞതാരേ...
ഈ അന്നക്കിളിയെന്നെ ചുറ്റിപ്പറക്കണ നേര്...
ചങ്ക് നിറച്ച് കൊണ്ടെന്നും തുണക്കണ കൂട്ട്...
തൊട്ടേ.. ഇടനെഞ്ചിലൊന്ന് തൊട്ടേ...
അന്ന് കണ്ട നാള് തൊട്ടേ...
കനവൊന്ന് ഞാനും കണ്ടേ...