കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്

കുട്ടീം കോലും കളിക്കുമ്പോൾ
നെറ്റിക്കിട്ട് തറച്ചപ്പോൾ
പൊട്ടി ചോരയൊലിക്കുമ്പോൾ 
അപ്പച്ചാറിൽ പിഴിഞ്ഞിട്ട് 
ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോളൂ
നടക്കാരെ പിള്ളേരെടാ
തോട്ടിൽക്കൂടെ കളിയെടാ....

തരാരാ... തരാരാ....

കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ്...
കരുമാടിക്കൂട്ടം കാറ്റായ് പാറുമ്പോൾ...
കുറുവാൽതുമ്പി നീയും കൂടെ പോരുന്നോ...
കളിവെള്ളം തുഴഞ്ഞു കൊണ്ട്... 
ഉള്ളം നിറഞ്ഞു കൊണ്ട്...
ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം....
കന്നംതിരിവു കൊണ്ട്...
ഉള്ളും കിടുത്ത് കൊണ്ട് പാഞ്ഞോട്ടം....

കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ്...

ഹേയ്... നീലാകാശം നീളേ ഊഞ്ഞാലിട്ടാടാനും
മോഹക്കായൽ ആഴം മുങ്ങിത്താഴാനും...
പട്ടങ്ങൾ പോലെ കെട്ടും പൊട്ടി പായാനും...
ആനന്ദത്തിൻ കുട്ടിക്കനവുകളും...
ഇടനെഞ്ചിൻ താളത്തിൽ ചിറകടിച്ചേ നാം...
കണ്ണേകി... കയ്യേകി... നടന്ന കാലം...
കളിവെള്ളം തുഴഞ്ഞു കൊണ്ട്... 
ഉള്ളം നിറഞ്ഞു കൊണ്ട്...
ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം....
കന്നംതിരിവു കൊണ്ട്...
ഉള്ളും കിടുത്ത് കൊണ്ട് പാഞ്ഞോട്ടം....

കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ്...

കുട്ടീം കോലും കളിക്കുമ്പോൾ
നെറ്റിക്കിട്ട് തറച്ചപ്പോൾ
പൊട്ടി ചോരയൊലിക്കുമ്പോൾ 
അപ്പച്ചാറിൽ പിഴിഞ്ഞിട്ട് 
ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോളൂ
നടക്കാരെ പിള്ളേരെടാ
തോട്ടിൽക്കൂടെ കളിയെടാ....

Oru Yamandan Premakadha | Kothiyoorum Balyam Video Song | Dulquer | Vineeth Sreenivasan | Nadirsha