വന്ദിപ്പിൻ മാളോരെ

ഇനി വന്ദിപ്പിൻ മാളോരെ.. ചിരമന്തോണീസ്‌ മുമ്പാകെ..
ഇനി വന്ദിപ്പിൻ മാളോരെ അന്തോണീസ്‌ മുമ്പാകെ
തിരുസുധനുടെ അനുഗ്രഹമണിന്തവനാം 
അന്തോണീസ് വാഴ്ക തതിമൃതെയ്             
അന്തോണീസ് വാഴ്ക തതിമൃതെയ്             
സ്തുതിപാടാം താ തിമി തിമൃതെയ്
കൈകൂപ്പി താ തിമി തിമൃതെയ്
നടമാടി താ തിമി തിമൃതെയ്    

പാദുവായ്ക്കുലകാകെ പേരുകൊടുത്ത നിൻ കൃപയേകുക തിമൃതെയ്   
ഉണ്ണിയെ തിരുകൈയിലേന്തിയ പുണ്യവാൻ തുണയാക തിമൃതെയ്
അഴുകാത്തൊരു നാവിനാൽ ജനസഞ്ചയങ്ങളെ നീ തക തിമൃതെയ്
വചനാമൃതമേകിനടത്തി യേശുവിൻ വഴി താ തിമി തിമൃതെയ്
രൂപത്തിൽ പൂമാല.. പരിചൊടുചാർത്തുമ്പോൾ നല്ലോണം..
അതിശയരൂപത്തിൽ പൂമാല ചാർത്തുമ്പോൾ നല്ലോണം
പ്രാർത്ഥിച്ചാലൻപോടെ അനുഭവമുടനരുളും   
അന്തോണീസ് വാഴ്ക തതിമൃതെയ്             
അന്തോണീസ് വാഴ്ക തതിമൃതെയ്             
സ്തുതിപാടാം താ തിമി തിമൃതെയ്
കൈകൂപ്പി താ തിമി തിമൃതെയ്
നടമാടി താ തിമി തിമൃതെയ്    
 
നഷ്ടമായവ വീണ്ടെടുപ്പതിനാശ്രയം അവ കാലടി തിമൃതെയ്
ഞങ്ങളേകുമപേക്ഷ യേശുമഹേശനോടുരചെയ്ക തിമൃതെയ്           
മധ്യസ്ഥനസ്സാധ്യമായവ ഒന്നുമില്ലുലകെ തക തിമൃതെയ്  
തീരാ തിരുഃ അത്ഭുതചരിതം വാഴ്ത്തിയാടുക താ തിമി തിമൃതെയ്  
മാറട്ടെ സന്താപം.. അഗതിയിലേറട്ടെ വിശ്വാസം..
അടിമുടിമാറട്ടെ സന്താപം ഏറട്ടെ വിശ്വാസം
വിശ്വത്തിലെമ്പാടും സഭയുടെ പുകളുയരാൻ 
അന്തോണീസ് വാഴ്ക തതിമൃതെയ്             
അന്തോണീസ് വാഴ്ക തതിമൃതെയ്             
സ്തുതിപാടാം താ തിമി തിമൃതെയ്
കൈകൂപ്പി താ തിമി തിമൃതെയ്
നടമാടി താ തിമി തിമൃതെയ്

Oru Yamandan Premakadha Song | Vandhipin Malore | Dulquer Salman | Nadirsha