വാ വായെൻ വീണേ നീ

വാ വായെൻ വീണേ നീ..ലലല
വിരലോടു രമ്യമായ്.. ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ നീ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ..ലലല
വിരലോടു രമ്യമായ്..ലലലാല്ലലലലാ

തണ്ടോടു താമരയാടി വണ്ടോടു മോഹനം പാടി
ഈ മേളയിൽ നെഞ്ചിലോ നിന്റെ ഓർമ്മയിൽ കൂടി
തുണ തേടിടും ഹൃദയം കുളിർചൂടിയോ
ചിറപൊട്ടിയോ ഉള്ളിൽ അലവീശിയോ
നാൾതോറും രാത്രിയാ മേടയിൽ
ഒരു നവഭാഷയിൽ പാടാം
വാ വാ നിൻ വീണ ഞാൻ ആ
ശ്രുതി മീട്ടും വേളയിതിൽ..ലലല
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലിക വന്നല്ലോ നിന്നരികിൽ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ

സന്തോഷമന്ത്രവുമോതി സന്ദർഭം സാധകമാക്കി
ഈ വാടിയിൽ നിന്നിടാം പ്രേമസൂനങ്ങൾ പുൽകി
താരുണ്യവും തളിർക്കും ദാഹങ്ങളും
ഒരുമിച്ചിടാം തനിയേ സ്വരം പാടിടാം
കാണാത്ത വീണയിൽ നാദങ്ങൾ കേട്ടു
നിന്നാശകൾ തീരും
വാ വാ എൻ വീണേ നീ..നനന
വിരലോടു രമ്യമായ്..നനന
മീട്ടാതെ ഹൃദയരാഗം നമ്മിൽ വിരിഞ്ഞിടുമോ
കിള്ളാത്ത മല്ലികേ കാറ്റോടു കോപമോ
ഇളംതെന്നൽ തേടുമ്പോൾ ഊഞ്ഞലാടി വാ
വാ വായെൻ വീണേ നീ..നനന
വിരലോടു രമ്യമായ് ..നനന
വാ വാ നിൻ വീണ ഞാൻ..നനന
ശ്രുതി മീട്ടും വേളയിത്..നനനാനനന്നനനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaa vaa en veene

Additional Info

Year: 
1983

അനുബന്ധവർത്തമാനം