ജീവനേ എന്നിൽ എഴും ജീവനേ

ജീവനേ എന്നിൽ എഴും ജീവനേ
നീണ്ട നാൾ നിറവിത്
ഒന്നു പോൽ എന്നുമേ തുടർവത് ഹായ്
(ജീവനേ...)

ഒരു ലതയിൽ ഊഞ്ഞലാടും
ഇരുപൂക്കൾ നീയും ഞാനും
പിരിയില്ല നാം ഇനി മേലിലായ്
ഒരു മിഴിയിൽ ഈറൻ തണ്ടായ്
മറുമിഴിയും കണ്ണീർ ചിന്തും
നിനക്കായി ഞാൻ എനിക്കായി നീ
നാലു കൈകൾ ഇണങ്ങി മുഴക്കും
ഇനിയ ഒലികൾ
ഇന്നുമെന്നും കേൾക്കുവാനും എന്റെ ആശ
ഹേയ് ഹേയ്
(ജീവനേ...)

ലോകം നിന്നെ സ്വന്തമെന്നാൽ
ഇടയിൽ വന്നു ഒരുമയായാൽ
നിനക്കായ് ഞാൻ വാദിക്കുമേ
ലോകം നിന്നെ താഴ്ത്തി എന്നാൽ
മൂകനാകും തോഴനല്ല
നിനക്കായി ഞാൻ കാവൽ നിൽക്കും
എന്റെ മനസ്സും എന്റെ നിനവും നിന്റെ വശമേ
നമുക്ക് ഇല്ല പിരിച്ചു മാറ്റാൻ രണ്ടു മനസ്സ്
ഹേയ് ഹേയ്
(ജീവനേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevane ennil ezhum jeevane

Additional Info

Year: 
1983