ഒരു ജീവിത കഥയിത്

ഒരു ജീവിത കഥയിത്
ഒരു ജീവിത കഥയിത്
നന്മയിൽ പുലർന്നൊരാ
മനസ്സിലീ മുറിവുമായ് ഞാൻ പാടണോ
ഒരു ജീവിത കഥയിത്

തമ്മിലെന്നും ഏതിലും
പാതി പാതി ഇരുവരും
പകർന്നു കൊണ്ട് പഴകിയോ
കണ്ണാടി മുന്നിൽ നിന്നു നോക്കീടിലും
എൻ മിഴി കാണ്മത് അവൻ മുഖം എന്നു വാണാ
ഒരു ജീവിത കഥയിത്

സ്നേഹമാഴി തന്നവൻ
തീയിൽ മാരി പെയ്കയായ്
ആത്മബന്ധം തിരിയ്ക്കയായ്
ഒരു ഞെട്ടിൻ പൂക്കൾ പോലെ ഉണർവേകിലും
തോഴനേ ദ്രോഹിയായ് മാറ്റിയീ വേദി തീർത്ത
ഒരു ജീവിത കഥയിത്
നന്മയിൽ പുലർന്നൊരാ
മനസ്സിലീ മുറിവുമായ് ഞാൻ പാടണോ
ഒരു ജീവിത കഥയിത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru jeevitha kadhayithu

Additional Info

Year: 
1983

അനുബന്ധവർത്തമാനം