അൻപൻപായ് ശരണം

അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്
സഖി രാധേ അറിയില്ലേ ദിനം പൂജാ
വരു രാധേ അണിയാണീ അലർമാലാ
തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ

അമ്പമ്പോ മതിയെ മതിയെ നിൻ പെൺഭക്തി
അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി
നീ തന്നെ ഞാൻ പോറ്റും ശിവരൂപം
എൻ മേനി അതിൽ പാതി നിന്നംഗം
പകലും പാതിരവും പൂജകൾ തന്നേ
അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്

ആരാധന ചെയ്യാനെൻ മോഹം നിരത്തി
അനുദിനം പോരുന്നു അഭിഷേകം നടത്താൻ
നീ വാങ്ങാൻ വന്ന വരമിന്നു ഏകാം
നിനക്കായി ഞാനിനി ഒരു സ്വപ്നമാകാം
ഞാൻ പാടി വരം കേൾക്കെ അതു
നൽകാൻ വാ ഈശ്വരീ ആ...
അമ്പമ്പോ മതിയെ മതിയെ നിൻ പെൺഭക്തി
അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തീ..

പുല്ലാങ്കുഴൽ കണ്ണൻ കൈകൊണ്ടു തഴുകി
രാധാമനം അതിൽ പാട്ടായിട്ടൊഴുകി
കുഴലേന്തി വന്ന ഗോപാലൻ ഞാൻ ആഹാ
ഗോപാലൻ പാടും ഭൂപാളം നീ
നിൻ പാട്ടിൽ ഞാൻ കേട്ടു മയങ്ങുന്ന നാളെപ്പഴോ

അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ
അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്
നീ തന്നെ ഞാൻ പോറ്റും ശിവരൂപം
എൻ മേനി അതിൽ പാതി നിന്നംഗം
തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ
ലല്ലല്ലാലലലാലലലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anpanpaai saranam

Additional Info

Year: 
1983

അനുബന്ധവർത്തമാനം