കാമബാണമേറ്റു ഞാൻ

ഹെയ് കാമബാണമേറ്റു ഞാൻ ഹാ
കാമിനിയായ് വന്നു ഞാൻ
ദാഹം പൂണ്ടു നിൽപ്പു ഞാൻ നിന്റെ ചാരെ
മോഹം തീർക്കാൻ പോരു നീ എന്റെ കൂടെ
കാമബാണമേറ്റു ഞാൻ ഹാ
കാമിനിയായ് വന്നു ഞാൻ

എട്ടുംപൊട്ടും അറിയാതിരുന്നു
ഇത്രനാളുമെന്നാൽ
അകവും പുറവും ഒരുപോലെരിവ് തൊട്ടുനോക്കുകെന്നെ
മനസ്സിൽ മാരഗീതങ്ങൾ
നിറഞ്ഞു നിൽക്കും നിമിഷങ്ങൾ
ഉയിരിൽ ഉയിർചേരും വേള
ഉന്മാദത്താൽ തളർന്നു ഞാൻ
ആശ പൂണ്ടു നില്പൂ ഞാൻ നിന്റെ ചാരെ
നിൻ ദിനങ്ങൾ എന്നുമെന്നും എന്റെയാകെ
കാമബാണമേറ്റു ഞാൻ ഹാ
കാമിനിയായ് വന്നു ഞാൻ

അകലെ അരികെ എവിടെപ്പോകിലും
വിട്ടിടില്ല നിന്നെ
പറയാനുള്ളത് കരളിൽ പെയ്ത് മെയ്യിൽ ചേർക്കുകെന്നെ
മുത്തമുണരും നിൻ ചുണ്ടാൽ
ഹൃത്തു ചിതറിപ്പോകുന്നു
മനസ്സും വപുസ്സും ശാന്തമാക്കി
മനസിജനാം നീ വാരിപ്പുണരൂ
എന്റെ മേനി എന്നും നീ സ്വന്തമാക്കൂ
മേനിയാകെ എന്നുമെൻ മുദ്ര ചാർത്തൂ

ഹെയ് കാമബാണമേറ്റു ഞാൻ ഹാ
കാമിനിയായ് വന്നു ഞാൻ
ദാഹം പൂണ്ടു നിൽപ്പു ഞാൻ നിന്റെ ചാരെ
മോഹം തീർക്കാൻ പോരു നീ എന്റെ കൂടെ
അഹഹഹഹ എന്റെ കൂടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaamabaanamettu njan

Additional Info

Year: 
1983

അനുബന്ധവർത്തമാനം