ചിറകറ്റു വീണു പിടയും
ചിറകറ്റുവീണു പിടയും കിളിയുടെ
വേദനകണ്ടു ചിരിക്കുന്നു കാട്ടാളന്മാര്‍
ചിരിക്കുന്നു കാട്ടാളന്മാര്‍
അബലകളവനിയില്‍ ബലിയാടുകള്‍
പുരുഷന്റെ കയ്യിലെ കളിപ്പാവകള്‍
രക്തത്തില്‍ പിടയുന്നു ജീവിതങ്ങള്‍ - നിത്യ
ദുഃഖത്തില്‍ തകരുന്നു മാലാഖമാര്‍
കതിരിട്ട മോഹത്തിന്‍ കനിവീണു ചിതറി
കതിരാമ്പല്‍ പോലും വെയിലേറ്റു വാടി
അബലകളവനിയില്‍ ബലിയാടുകള്‍
സ്ത്രീയേ നീയൊരു ദുഃഖത്തിന്‍ നിഴലല്ലയോ
ശോകഗാനങ്ങള്‍ അലതല്ലും കടലല്ലയോ
വിധി നിന്നെ വിലപേശി വില്‍ക്കുന്നു മണ്ണില്‍
ചതിയാല്‍ തകരുന്നു ചാരിത്ര്യവതികള്‍
അബലകളവനിയില്‍ ബലിയാടുകള്‍
അഭിശപ്തമാമൊരു ശിലപോലെ നിന്നൂ
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirakattu veenu pidayum
Additional Info
Year:
1983
ഗാനശാഖ: