ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
ശരത്കാല നിലാവിലെ കുളിരലപോലെ -എന്റെ
കൽപനയിൽ വിരുന്നുവരും ദേവത പോലെ
ആടി വാ അരികിൽ വാ
ആനന്ദമാധുരി നുകരാൻ വാ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
വെണ്ണിലാപ്പട്ടുടുത്ത് സിന്ദൂരപ്പൊട്ടുതൊട്ട്
അരയന്നത്തോണിയിൽ വന്നൂ ഞാൻ
കരയെ പുണരുന്ന തിരയൊളിപോലെ എന്റെ
നാഥന്റെ കൈകളിൽ അമർന്നൂ ഞാൻ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
വാസരശയ്യയിലെ രതിയാണു നീ
വാർത്തിങ്കൾ കലയ്ക്കൊത്തൊരഴകാണു നീ
ആടി വാ അരികിൽ വാ
ആനന്ദമാധുരി നുകരാൻ വാ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
അല്ലിമലർക്കാവിനുള്ളിൽ യൗവ്വനവിരുന്നൊരുക്കി
മന്മഥൻ വരുന്നതും കാത്തിരുന്നു
മയക്കം നടിച്ചു ഞാൻ അരികിൽ ശയിക്കുമ്പോൾ
മലരമ്പെയ്തെന്നെ തളർത്തരുതേ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ